പെരുവള്ളൂര്‍ പഞ്ചായത്ത് ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം നാളെ

പറമ്പില്‍ പീടിക: പഞ്ചായത്ത് ലഹരി നിര്‍മാര്‍ജ്ജന പ്രഖ്യാപനത്തിന്റെ ഭാഗമായി പെരുവള്ളൂര്‍ പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് കൂമണ്ണ ചെനക്കലില്‍ നടക്കുന്ന പരിപാടിയില്‍ തേഞ്ഞിപ്പലം എസ്.ഐ പി.എം രവീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞാപ്പുട്ടി ഹാജി തുടങ്ങിയവര്‍ വിശിഷ്ടാത്ഥിതികളായി പങ്കെടുക്കും. തുടര്‍ന്ന് എസ്.വൈ.എസ് രണ്ടാമത് ആമില സംഗമം നടക്കും. ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തും. 

യോഗത്തില്‍ പി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഹുസൈന്‍ മാസ്റ്റര്‍, കെ ശറഫുദ്ധീന്‍ യമാനി, സൈഫുദ്ധീന്‍ കാടപ്പടി, മമ്മുദു ദാരിമി, എ അശ്‌റഫ് മുസ്‌ലിയാര്‍, കെ.ടി ജാബിര്‍ ഹുദവി, റാഫി വടക്കീല്‍ മാടു, കോമുകുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
- jabir kt