പൊതു സമ്മതി ആര്‍ജ്ജിക്കാനുള്ള തീവ്രവാദികളുടെ ശ്രമം തിരിച്ചറിയുക: SKSSF

കോഴിക്കോട്: മുസ്‌ലീം കേരളത്തിന്റെ പാരമ്പര്യത്തിനെതിരായി മത നേതൃത്വത്തെയും സമുദായ നേതൃത്വത്തെയും പരിഹസിച്ച് കൊണ്ടാണ് കേരളത്തില്‍ ചില തീവ്ര വാദികള്‍ രംഗത്ത് വന്നത്. കൈവെട്ടു കേസുള്‍പ്പടെ പലതിലും പ്രത്യക്ഷമായി പങ്കാളിത്യമുള്ള സംഘടനിപ്പോള്‍ നാട്ടൊരുമ എന്ന പേരില്‍ പൊതുസമ്മതി ആര്‍ജിക്കാനുള്ള ശ്രമം നടത്തുന്നത് പരിഹാസ്യമാണന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അപിപ്രായപ്പെട്ടു. കേരള മുസലീംകളുടെ ചരിത്രവും പാരമ്പര്യവും മത സഹിഷ്ണുത നിലനിര്‍ത്തി പോന്നതാണ്. നാടിന്റെ സൗഹൃദവും സമാധാനവും നിലനില്‍ക്കുന്നതില്‍ സമുദായം വലിയ പങ്കുവഹിച്ചിട്ടുണ്ട്. നാടിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പരിഹസിക്കാന്‍ ഉപയോഗിക്കുന്ന ഇത്തരം അജണ്ടകളെ തിരിച്ചറിയാന്‍ മഹല്ല് നേതൃത്വം ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന് സാധിക്കണം. മുഖ്യധാരയില്‍ കടന്ന് പറ്റാനുള്ള തീവ്രവാദികളുടെ ശ്രമത്തെ പരാജയപ്പെടുത്തേണ്ടതാണന്ന്. കേരളത്തിലെ പൊതുസമൂഹം തന്നെ ആദര പൂര്‍വ്വം കണ്ടിട്ടുള്ള മഹാരഥന്‍മാരുടെ ഫോട്ടോകള്‍ പോലും ഈ വിഭാഗം ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹവും ഗൗരവത്തോടെ കാണേണ്ടതുമാണ്. പ്രസിഡന്റ് പണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദു റഹീം ചുഴലി, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, കെ എ റശീദ് ഫൈസി വെള്ളായിക്കോട്, ആര്‍ വി സലീം, പ്രൊഫ. അബ്ദുല്‍ മജീദ്, കെ എന്‍ എസ് മൗലവി, ആരിഫ് ഫൈസി കൊടഗ്, കെ കെ ഇബ്രാഹീം ഫൈസി പഴുന്നാന, കെ എ റശീദ് ഫൈസി വെള്ളായിക്കോട്, പി എ പരീത് കുഞ്ഞ്, ബശീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും, സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE