കുമ്പള: മലപ്പുറം, വളാഞ്ചേരി മര്‍ക്കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 45 മത-ഭൗതിക സമന്വയ കോളേജുകളുടെ കൂട്ടായ്മയായി യൂണിവേഴ്‌സിറ്റി രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാഫി സി.ഐ.സി, കുമ്പള ഇമാം ശാഫി അക്കാദമിക്ക് അഫിലിയേഷന്‍ നല്‍കി. അക്കാദമിക് രംഗത്തെ ഏകീകൃത പ്രവേശനവും വ്യവസ്ഥാപിതവും കാലോചിതവുമായ പാഠ്യപദ്ധതി കൊണ്ടും പ്രസിദ്ധി പിടിച്ച് പറ്റിയതും അന്താരാഷട്ര ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗടക്കം പത്തോളം അംഗീകാരങ്ങള്‍ കൂടാതെ അലീഗഡ്, ഹംദര്‍ദ് സര്‍വ്വകലശാലയുടെ ഡിഗ്രി ഇക്വലന്‍സും വാഫി കോഴ്‌സിന് നിലവില്‍ ലഭിച്ച് കഴിഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ റെക്ടറായ സി.ഐ.സിയുടെ കഴിഞ്ഞ സിന്റിക്കേറ്റ് മീറ്റിലാണ് 40 സീറ്റ് പ്ലസ് വണ്‍ കൊമേഴ്‌സ് ബാച്ചിന് അക്കാദമിക്ക് അംഗീകാരം നല്‍കിയത്. ജില്ലയിലെ ഏകീകൃത പ്രവേശന പരീക്ഷ മെയ് 12 ന് 11 മണിക്ക് ബന്ദിയോട് നൂറുല്‍ ഹുദാമദ്രസയില്‍ നടക്കും. അപേക്ഷാ ഫോമിനും പ്രോസ്‌പെകടസിനുംബന്ധപ്പെടുക. 8891232313 / www.wafycic.com
- Imam Shafi