സമസ്ത: പൊതുപരീക്ഷ; പരിശീലനം ഇന്ന് മൂന്ന് മണിക്ക്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള 9503 മദ്‌റസകളില്‍ 5, 7, 10, +2 ക്ലാസുകളില്‍ 30, 31 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷ നിയന്ത്രിക്കുന്ന 8248 സൂപ്രവൈസര്‍മാര്‍ക്ക് 29ന് വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് 127 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും.

2, 22, 417 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. കേരളത്തിന് പുറമെ പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനത്തും ലക്ഷദ്വീപ്, അന്തമാന്‍ പ്രദേശങ്ങളിലും സെന്ററുകള്‍ ഉണ്ട്. വിദേശത്ത് മലേഷ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, സഊദി അറേബ്യ എന്നിവിടങ്ങളിലാണ് സെന്ററുകള്‍ ഉള്ളത്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയതായി പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
- SKIMVBoardSamasthalayam Chelari