മങ്കട പള്ളിപ്പുറം: എസ് കെ എസ് എസ് എഫ് യൂണിറ്റ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന പഠനക്യാമ്പ് തലാഷ് '15 സമാപിച്ചു. രാവിലെ 8.00 മണിക്ക് ആരംഭിച്ച 'ബിദായ' സെഷനില്‍ ഉസ്താദ് മുസ്ത്വഫ ഫൈസി വടക്കുംമുറി സംസാരിച്ചു. തുടര്‍ന്ന് 'ബൂസ്റ്റിംഗ് ' സെഷന്‍ മുഹമ്മദലി മാസ്റ്റര്‍ പനങ്ങാങ്ങര, 'കണ്ണാടി ' സെഷന്‍ ഹൈദറലി വാഫി ഇരിങ്ങാട്ടിരി, 'ഈസി ഇംഗ്ലീഷ് ' ഷിനോസ് വാഫി തൂത എന്നിവര്‍ നേത്യത്വം നല്‍കി. ഹബീബുള്ള ഫൈസി അദ്ധ്യക്ഷനായി.സ്വാലിഹ് ഫൈസി, മുസത്വഫ, ഇസ്ഹാഖ്, ഉവൈസ് സംബന്ധിച്ചു. റിയാസ് സ്വാഗതും നജീബുള്ള നന്ദിയും പറഞ്ഞു.
- najeebulla mohammed