സമസ്ത: പൊതുപരീക്ഷ മെയ് 30, 31തിയ്യതികളില്‍; രണ്ടേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: 2015 മെയ് 30, 31 തിയ്യതികളില്‍ നടക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ രണ്ടേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളിലായി 6,000ത്തില്‍ പരം സെന്ററുകളില്‍ വെച്ചാണ് പൊതുപരീക്ഷ നടക്കുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്കാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസ പൊതുപരീക്ഷക്ക് പുറമെയാണിത്. സര്‍ക്കാര്‍ നടത്തുന്ന പൊതുപരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന പരീക്ഷയാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റേത്. 128 ഡിവിഷന്‍ സൂപ്രണ്ടുമാരെയും 8428 സൂപ്പര്‍വൈസര്‍മാരെയും പൊതുപരീക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ജൂണ്‍ 6 മുതല്‍ ചേളാരി സമസ്താലയത്തില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കും. പരീക്ഷക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. 
- SKIMVBoardSamasthalayam Chelari