വാഫി, വഫിയ്യ പ്രവേശന പരീക്ഷ യു.എ.ഇ. യിലും

ദുബൈ: മെയ് 11, 12 തിയ്യതികളില്‍ നടക്കുന്ന വാഫി, വഫിയ്യ കോഴ്സുകളിലേക്കുള്ള ഏകീകൃത പരീക്ഷയെഴുതാന്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമെ ഗള്‍ഫ് നാടുകളിലും സൌകര്യം. എസ് എസ് എല്‍ സി ഉപരിപഠന യോഗ്യതയും മദ്റസ ഏഴാം തരവും കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വയസ്സ് 17 കവിയരുത്. 45 ഇസ്ലാമിക കോഴ്സുകളുടെ കൂട്ടായ്മയായ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) ന് കീഴിലാണ് വാഫി, വഫിയ്യ കോഴ്സുകള്‍ നടത്തപ്പെടുന്നത്. മതപഠന രംഗത്ത് വ്യവസ്ഥാപിതമായി വിവിധ ഫാക്കല്‍റ്റികളില്‍ സ്പെഷലൈസേഷന് അവസരം നല്‍കുന്നതോടൊപ്പം സയന്‍സ് കൊമേഴ്സ് ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ റഗുലര്‍ സ്കീമില്‍ തന്നെയുള്ള ഭൌതിക പഠനവും കേന്ദ്രസര്‍ക്കാറിന്റെ ഫങ്ഷണല്‍ അറബിക്, ഉറുദു ഭാഷാ ഡിപ്ലോമകളും ഡി.സി.എ നിലവാരത്തില്‍ കമ്പ്യൂട്ടര്‍ പഠനവും ഈ കോഴ്സുകളുടെ പ്രത്യേകതയാണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍, കൈറോ യൂനിവേഴ്സിറ്റികളുമായി അക്കാദമിക് സഹകരണ ധാരണയും അലിഗഡ്, ഹംദര്‍ദ് യൂണിവേഴ്സിറ്റികളുടെ ഈക്വലന്‍സും ഈ കോഴ്സിനുണ്ട്. ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ്, അലസ്കോ അറബ് ലീഗ് കെയ്റോ, അക്കാദമി ഓഫ് അറബിക് ലാംഗ്വേജ് കെയ്റോ, ഈജിപ്ത് മതകാര്യ മന്ത്രാലയം, ജാമിഅ മില്ലിയ്യ തുടങ്ങിയ ഒട്ടേറെ അക്കാദമിക, സാംസ്കാരിക ഏജന്‍സികളുടെ അംഗീകാരവും കോഴ്സുകള്‍ക്കുണ്ട്. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ നടപടി ക്രമങ്ങള്‍ക്കും www.wafycic.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. യു.എ.ഇ. യില്‍ പരീക്ഷാ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0567990086, 0566549099, 0501872720.
- Malappuram vartha