യൂസുഫ് ഹാജിയുടെ സ്മരണകളില്‍ പ്രാര്‍ത്ഥനാ സദസ്സ് ഇന്ന് (ഞായര്‍)

പൊന്നാനി: സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ പൊന്നാനിയില്‍ നിറഞ്ഞു നിന്നിരുന്ന വി.പി. യൂസുഫ് ഹാജി ഇനി പ്രവര്‍ത്തകരുടെ മനസ്സുകളില്‍ തിളങ്ങുന്ന ഓര്‍മ. അസുഖബാധിതനായി കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം മരണപ്പെട്ടത്. പൊന്നാനി സൗത്ത് ആനപ്പടി മഹല്ലിന്റെ രൂപീകരണം മുതല്‍ അതിന്റെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. മരണപ്പെടുമ്പോള്‍ സലാമത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. സമസ്തയുടെ കീഴ്ഘടകങ്ങളുടെ എല്ലാ യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന യൂസുഫ് ഹാജിയുടെ മരണത്തോടെ പൊന്നാനിയിലെ ഉമറാക്കളില്‍ ഒരാളെക്കൂടി നഷ്ടപ്പെട്ടിരിക്കുന്നു. യൂസുഫ് ഹാജിയുടെ സ്മരണകളില്‍ പൊന്നാനിയിലെ സമസ്ത പ്രവര്‍ത്തകര്‍ ഇന്ന് രാത്രി ഏഴ് മണിക്ക് ആനപ്പടി ത്വാഹാ ജുമാ മസ്ജിദില്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നുണ്ട്. സമസ്ത താലൂക്ക് ഭാരവാഹികള്‍ പങ്കെടുക്കും.
abdul razaq ck razaq puthuponnani