ശാഫി വടക്കേകാടിന് SKIC റിയാദ് യാത്രയപ്പ് നല്‍കി

റിയാദ്: ജോലിയുടെ ഭാഗമായി റിയാദ് വിട്ടുപോകുന്ന എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി സെക്രട്ടറി ശാഫി വടക്കേകാടിന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിററി യാത്രയപ്പ് നല്‍കി. എസ് കെ ഐ സി യിലും ഇതര സാസ്‌ക്കാരിക സംഘടനകളിലും ശാഫി ചെയ്ത സേവനം പ്രശംസനീയമായിരുന്നുവെന്നും സ്‌നേഹം യാത്രയപ്പ് ചടങ്ങുകളിലൊതുങ്ങാതെ ശേഷമുളള പ്രാര്‍ത്ഥനകളില്‍ നിറഞ്ഞു നില്‍ക്കണമെന്നും എസ് കെ ഐ സി നാഷണല്‍ കമ്മിററി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ യാത്രയപ്പ് സംഗമം ഉല്‍ഘാടനത്തില്‍ പറഞ്ഞു. മുസ്തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ദാരിമി പുല്ലാര, ഹബീബുളള പട്ടാമ്പി, റസാഖ് വളകൈ, മുഹമ്മദലിഹാജി തിരുവേഗപ്പുറ, ഇഖ്ബാല്‍ കാവനൂര്‍ തുടങ്ങിയവര്‍ യാത്ര മംഗളം നേര്‍ന്നു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉപഹാരം നല്‍കി. അബദുലത്തീഫ് ഹാജി തച്ചണ്ണ അധ്യക്ഷത വഹിച്ചു. മുഖ്താര്‍ കണ്ണൂര്‍ സ്വാഗതവും മസ്ഊദ് കൊയ്യൊട് നന്ദിയും പറഞ്ഞു.
ഫോട്ടോ : ശാഫി വടക്കേകാടിന് എസ് കെ ഐ സി ഉപഹാരം എസ് കെ ഐ സി സൗദി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നല്‍കുന്നു.
- Aboobacker Faizy