കൊണ്ടോട്ടി മണ്ഡലം സമസ്ത സമ്മേളനം നാളെ സമാപിക്കും

മലപ്പുറം: ആദര്‍ശം, വിജ്ഞാനം വിശുദ്ധി എന്ന പ്രമേയത്തിലൂന്നി മാര്‍ച്ച് 23 മുതല്‍ നടന്നുവരുന്ന സമസ്ത കൊണ്ടോട്ടി മണ്ഡലം സമ്മേളന പരിപാടികളുടെ സമാപന മഹാസംഗമം ഇന്ന് കൊണ്ടോട്ടി സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടക്കും. കൊണ്ടോട്ടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നും കരിപ്പൂര്‍ ഏരിയയില്‍ നിന്നുമായി ആയിരക്കണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും . സമ്മേളനത്തിനു തുടക്കം കുറിച്ച് ഉലമ-ഉമറ സംഗമം ഖതീബ് സംഗമം മഹല്ല് നേതൃസംഗമം മുഅല്ലിം മുതഅല്ലിം സംഗമം, വളണ്ടിയര്‍ റാലി തുടങ്ങിയ വിവിധ പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. വിജ്ഞാനത്തിന്റെ ഉയരങ്ങള്‍ കീഴടക്കി വിശുദ്ധിയുടെ ജീവിതം നയിച്ച് ആദര്‍ശ ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്ന ദൗത്യമാണ് സമസ്തകേരള ജംഈയ്യത്തുല്‍ ഉലമ നടത്തികൊണ്ടിരിക്കുന്നത്. സമസ്തയുടെ പൂര്‍വ്വീകരായ നേതാക്കള്‍ കാണിച്ചു തന്ന ജീവിത ദൗത്യമാണത്. അപജയങ്ങളിലേക്കും അധപതനത്തിലേക്കും നീങ്ങികൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തെ നന്മകളിലേക്കു വഴിനടത്താനുള്ള ഈ ശ്രമങ്ങള്‍ പ്രബോധനത്തിന്റെകൂടി ഭാഗമാണ്. സമ്മേളനത്തിന്റെ ഈ പ്രമേയത്തെ പൊതുസമൂഹത്തിലേക്കു പകര്‍ന്നു നല്‍കുകയാണ് മണ്ഡലം സമ്മേളനങ്ങളിലൂടെ സമസ്ത ചെയ്യുന്നത്. സമാപന മഹാസമ്മളനത്തില്‍ എസ്. എസ്. എല്‍. സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവരും സമസ്തകേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ്, സമസ്തയുടെ പ്രാസ്ഥിനിക രംഗത്ത് സജീവമായി പ്രവര്‍ത്തനം നടത്തുന്നവരെ ആദരിക്കല്‍ ഓമാനൂര്‍ ശുഹദാക്കളുടെ ഖബര്‍സിയാറത്ത്, വിഖായ-ആമില വളണ്ടിയര്‍മാരും വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരക്കുന്ന റാലിയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും . സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ കോട്ടുമല ബാപ്പുമുസ്ലിയാര്‍, അബ്ദുസമദ്പൂക്കോട്ടൂര്‍, അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്, മുഹമ്മദ് രാമന്തള്ളി, പി. എ ജബ്ബാര്‍ഹാജി, കെ. മുഹമ്മദുണ്ണിഹാജി എം. എല്‍. എ തുടങ്ങിയവര്‍ പങ്കെടുക്കും 
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, കെ. പി ബാപ്പുഹാജി മുതുപറമ്പ്, അബ്ദുല്‍ ഗഫൂര്‍ദാരിമി മുണ്ടക്കുളം.
- SHAMSULULAMA COMPLEX - MUNDAKKULAM