കാസര്‍ഗോഡ്: സംസ്ഥാന വാഫി പ്രവേശന പരീക്ഷയിലൂടെ കാസര്‍ഗോഡ് ജില്ലയിലെ കൊക്കച്ചാല്‍ ഉമറലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി, കുമ്പള ഇമാം ശാഫി വാഫി കോളേജുകളില്‍ പ്രവേശന യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ മീറ്റ് നാളെ രാവിലെ 9.00 മുതല്‍ വൈകുന്നേരം 4.00 വരെ നടക്കും. പ്രവേശന പരീക്ഷയെഴുതിയ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളില്‍ നിന്ന് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി നാലാം ബാച്ചലേക്ക് ഈ വര്‍ഷം 35 സീറ്റിലേക്കാണ് പ്രവേശനം നല്‍കുന്നത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡും മദ്രസ്സ ഏഴാം തരം സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളോടൊപ്പം വന്ന് ഇന്‍ഡക്ഷന്‍ മീറ്റില്‍ പങ്കെടുക്കണം. വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് 20 ന് ഉച്ചക്ക് 02.00ക്ക് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747671376
- Uia Kokkachal