ദുബൈ SKSSF പാലക്കാട് ജില്ലക്ക് പുതിയ സാരഥികൾ

ദുബൈ: എസ് കെ എസ് എസ് എഫ് ദുബൈ - പാലക്കാട് ജില്ലാ വാർഷിക കൗണ്‍സിൽ യോഗം മുസ്തഫ ഞാങ്ങാട്ടിരിയുടെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി ഹുസൈൻ ദാരിമി അകലാട് ഉദ്ഘാടനം ചെയ്തു. സമർഖന്തിന്റെ വിജയത്തിൽ നിന്നും ഊർജ്ജം നേടി പ്രാസ്ഥാനിക രംഗത്ത് കൂടുതൽ കർമ്മ നിരതരാകാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ആത്മാർഥമായ സംഘടനാ പ്രവർത്തനം ആരാധനയുടെ ഭാഗമാണെന്നും വ്യക്തി വിശുദ്ധി കാത്തു സൂക്ഷിച്ചു കൊണ്ട് പ്രവർത്തകർ സമൂഹത്തിനു മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. ഓർഗനൈസിംഗ് സെക്രെട്ടറി അബ്ദുല്ലത്തീഫ് പനമണ്ണ റിപ്പോർട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു. മെമ്പർഷിപ് അടിസ്ഥാനത്തിലുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
ഭാരവാഹികള്‍: ഉമ്മർ ചെർപ്ലശ്ശേരി - പ്രസിഡന്റ്‌, ഫസൽ കുമരനെല്ലൂർ - ജനറൽ സെക്രെട്ടറി, സൈനുൽ ആബിദീൻ കൊപ്പം - ട്രഷറർ, അബ്ദുല്ലത്തീഫ് പനമണ്ണ - ഓർഗനൈസിംഗ് സെക്രെട്ടറി. ശരീഫ് ഹുദവി കുമ്പിടി, ജലാലുദ്ധീൻ കൽപ്പാത്തി, മുസ്‌തഫ ദാരിമി മണ്ണാർക്കാട്, യുസുഫ് ബാഖവി കാരക്കാട് (വൈസ് പ്രസിഡന്റ്‌), ശഫീഖ് ചെർപ്ലശ്ശേരി, ജംശാദ് മണ്ണാർക്കാട്, ഹബീബ് കുമരനെല്ലൂർ, യാസർ കൊഴിക്കര (ജോ. സെക്രട്ടറി). TMA സിദ്ധീഖ്, മുജീബ് വാഫി, ഹംസ കൈപ്പുറം, സലീം കാരക്കാട്, അസീസ്‌ കോങ്ങാട്, ശഫീഖ് കാറൽമണ്ണ (സെക്രെട്ടറിയറ്റ് മെമ്പർമാർ). മുസ്തഫ ഞാങ്ങട്ടിരി, TMA സിദ്ധീഖ്, അൻവറൂല്ല ഹുദവി, മുസ്‌തഫ ദാരിമി മണ്ണാർക്കാട് (സ്റ്റേറ്റ് കൌന്സിലർമാർ). ഉപദേശക സമിതി - ജാഫർ സാദിഖ് തങ്ങൾ തണ്ണീർക്കോട് (ചെയർമാൻ), ഫൈസൽ തുറക്കൽ (കണ്‍വീനർ ). 
ദുബൈ സംസ്ഥാന പ്രസിഡന്റ്‌ അബ്ദുൽ ഹക്കീം ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദുബായ് കെ എം സി സി പാലക്കാട് ജില്ലാ പ്രസിഡന്റ്‌ ഫൈസൽ തുറക്കൽ, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഫാസിൽ തൃക്കരിപ്പൂർ, കബീർ അസ്അദി എന്നിവർ ആശംസകൾ അർപ്പിച്ചു. സൈനുൽ ആബിദീൻ കൊപ്പം സ്വാഗതവും ഫസൽ കുമരനെല്ലൂർ നന്ദിയും പറഞ്ഞു.
- Musthafa