മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍, വിശ്വാസികള്‍ക്കായി ഇന്ന് (22/05/15)രാത്രി 8:30ന് മനാമ സമസ്ത സ്വലാത്ത് ഹാളില്‍ വെച്ച് മജ്‌ലിസുന്നൂര്‍ സംഘടിപ്പിക്കുകയാണ്. സമസ്ത പ്രസിഡന്റ്‌സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മുന്‍ മാനേജറും എസ്.വൈ.എസ് സംസ്ഥാന സിക്രട്ടറിയുംസമസ്ത പ്രസിദ്ധീകരണങ്ങളുടെ സാരഥിയുമായ പിണങ്ങോട് അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മനുഷ്യന്റെ ഇഹപര വിജയത്തിന് ആത്മീയത കൈവരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. ആത്മീയത ലഭിക്കണമെങ്കില്‍ ആത്മീയത കണ്ടെത്തിയവരെ കാണാനും ഓര്‍ക്കാനും കഴിയണം. മുസ്‌ലിംകളില്‍ ഉന്നതെരെന്ന പദവി അലങ്കരിക്കുന്ന അസ്ഹാബുല്‍ ബദ്‌റുമായിആത്മീയ ബന്ധം പുലര്‍ത്തുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ആദരണീയരായ നേതാവ് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിന്റെ ആയിരക്കണക്കിന് മഹല്ലുകളില്‍ നടന്നുവരുന്ന ആത്മീയ സദസ്സാണ് മജ്‌ലിസുന്നൂര്‍.
- Samastha Bahrain