റിയാദ്: അധികരിച്ച് വരുന്ന സാമൂഹിക ജീര്‍ണ്ണതകളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാനും പരിഹാരം കണ്ടെത്താനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ്.കെ.ഐ.സി റിയാദ് ആരംഭിച്ച വായനാ പാഠത്തിന് ആവേശകരമായ തുടക്കം. വായനാ പാഠത്തിന്റെ ആദ്യ കോപ്പി അബ്ദുറസാഖ് വളക്കൈക്ക് നല്‍കി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.ഐ.സി ഫാമിലി ക്ലസ്റ്ററില്‍ പങ്കെടുക്കുന്ന ഫാമിലികളെ വ്യത്യസ്ത 'മുല്‍തഖ' (സെഷനുകളായി) തിരിച്ച് അവരെ ലീഡേഴ്‌സിന്റെ നേതൃത്വത്തിലാണ് വായനാപാഠം പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി ഒരു പ്രമുഖ മലയാളം ദിനപത്രത്തില്‍ വന്ന നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍, എന്ന ലേഖന പരമ്പരയാണ് വായനാപാഠത്തിലെ ചര്‍ച്ചാ വിഷയം. ലേഖനം വായിച്ച് അതില്‍ ചര്‍ച്ച ചെയ്യുന്ന സാമൂഹ്യതിന്മകള്‍ നമുക്ക് എങ്ങിനെ പ്രതിരോധിക്കാനാകും, അവക്കുള്ള പരിഹാരങ്ങള്‍ എന്ത്, എന്ന് എഴുതി നല്‍കുകയാണ് വേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അലവിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മദാലി ഹാജി കൈപ്പുറം, അബൂബക്കര്‍ ബാഖവി മാരായമംഗലം, ശാഫി ദാരിമി പാങ്ങ്, ശരീഫ് കൈപ്പുറം, അസ്‌ലം മൗലവി, അബ്ദുറഹ്മാന്‍ ഫറോക്ക്, ശറഫുദ്ദീന്‍ ബാഖവി തൃശ്ശൂര്‍ എന്നിവര്‍ സംബന്ധിച്ചു. അബൂബക്കര്‍ ദാരിമി പുല്ലാര അദ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പെരുമുഖം സ്വാഗതവും, മുസ്തഫ ബാഖവി പെരുമുഖം നന്ദിയും പറഞ്ഞു.
ഫോട്ടോ:വായനാ പാഠത്തിന്റെ ആദ്യ കോപ്പി അബ്ദുറസാഖ് വളക്കൈക്ക് നല്‍കി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
- A. K. RIYADH