കോഴിക്കോട്: മത തീവ്രവാദം സമൂഹത്തിലുണ്ടാക്കുന്ന ആപത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ് തൊടുപുഴയിലെ കൈ വെട്ട് കേസും അതിനെ തുടര്‍ന്നുണ്ടായ വിധി പ്രസ്ഥാവനയുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രവാചകന്റെ പേരില്‍ രംഗത്ത് വന്ന് സമുദായ സ്പര്‍ദ്ദ വളര്‍ത്തുന്ന കൃത്യങ്ങള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ കുറ്റവാളികളെ ഒളിവില്‍ നിര്‍ത്തി നിരപരാധികള്‍ ഉള്‍പ്പടെ യുള്ള തങ്ങളുടെ പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കി കൈകെഴുകുന്ന പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലി ഭീരുത്വത്തന്റേതാണ്. തങ്ങള്‍ ചെയ്തത് പുണ്യകര്‍മമെങ്കില്‍ അത് നിര്‍വ്വഹിച്ചവര്‍ക്ക് പകരം നിരപരാധികളെ സമൂഹത്തിന്റെ മുന്നില്‍ കുറ്റവാളികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് തങ്ങളുടേ പ്രവര്‍ത്തകരോടുള്ള വഞ്ചനാപരമായ സമീപനമാണ്. കൃത്യമായമത സ്പര്‍ദ്ദ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട് നാട്ടൊരുമകള്‍ നടത്തുന്നതിലെ അജണ്ട പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ടന്ന് സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുറഹീം ചുഴലി, അബുസലാം ദാരിമി കിണവക്കല്‍, റശീദ് ഫൈസി വെള്ളായിക്കോട്, കെ എന്‍ എസ് മൗലവി, ബശീര്‍ ഫൈസി ദേഷമംഗലം, പി എ പരീത് കുഞ്ഞ് എറണാകുളം, ആരിഫ് ഫൈസി കൊടഗ്, അബ്ദുല്‍ മജീദ് കൊടക്കാട്, ആര്‍ വി എ സലാം, ഡോ ബിഷ്‌റുല്‍ ഹാഫി, ഇബ്രാഹീം ഫൈസി പഴുന്നാന എന്നിവര്‍ സംസാരിച്ചു. ഓണമ്പിള്ളൈ മുഹമ്മദ് ഫൈസി സ്വാഗതവും, സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE