കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് ഇന്ന് (ഞായര്‍) സമാപിക്കും
തിരൂര്‍: നന്‍മയുടെ വീണ്ടെടുപ്പിന് മഹല്ല് സംസ്‌കരണം ലക്ഷ്യമിട്ട് എസ് കെ എസ് എസ് എഫ് ഇബാദ് നടപ്പാക്കുന്ന ഖാഫില പ്രൊജക്ട് കൂടുതല്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇബാദ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുക്കപ്പെട്ട സംഘം 48 മണിക്കൂര്‍ ഒരു മഹല്ലില്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി ചെലവഴിക്കുന്നതാണ് പദ്ധതി. തിരൂരില്‍ നടക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തന രേഖ തയ്യാറാക്കി.
രണ്ടാം ദിവസത്തെ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹപ്രപഞ്ചം സെഷനില്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. മജ്‌ലിസുന്നൂര്‍, ആത്മികം, തദ്കിറ, മനാഖിബുശ്ശാഫിഈ, തവക്കുല്‍, പ്രതിരോധം സെഷനുകളില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ ആലത്തൂര്‍പടി, സമസ്ത മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ക്ലാസെടുത്തു. സി. മമ്മുട്ടി എം.എല്‍.എ., ടി.വി.സി. അബ്ദുസമദ് ഫൈസി, മുസ്തഫ ഫൈസി വശക്കുമുറി, ശമീര്‍ അസ്ഹരി പ്രസംഗിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, എ.എസ്.കെ. തങ്ങള്‍, ആസിഫ് ദാരിമി പുളിക്കല്‍, പി.എം. റഫീഖ് അഹ്മദ്, മുസ്തഫ അശ്‌റഫി കക്കുപ്പടി, വി.കെ.എച്ച്. റശീദ് മാസ്റ്റര്‍, ജലീല്‍ ഫൈസി അരിമ്പ്ര, സി.ടി. അബ്ദുല്‍ ഖാദര്‍, ശമീര്‍ ഫൈസി ഒടമല, കെ.സി.നൗഫന്‍, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ തിരുന്നാവായ, ഐ.പി. അബു, നൗശാദ് ചെട്ടിപ്പടി നേതൃത്വം നല്‍കി. മൂന്ന് ദിവസത്തെ ക്യാമ്പില്‍ സമയനിഷ്ഠയും ഒന്നിച്ചുള്ള ഭക്ഷണരീതിയും ശ്രദ്ധേയമായി. ഇന്ന് ഉച്ചക്ക് സമാപിക്കും. സമാപനസംഗമത്തില്‍ എസ്.കെ.എസ്.എസ്.എപ്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പങ്കെടുക്കും.
- ibadkerala