കുമ്പള: ഇമാം ശാഫി അക്കാദമിയുടെ 2015-16 അധ്യയന വര്‍ഷത്തെ റസിഡന്‍ഷ്യല്‍ പ്ലസ് വണ്‍ (വാഫി), ദഅ്‌വ (ഹൈസ്‌കൂള്‍), ഹിഫ്‌സ് എന്നീ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ്സുകള്‍ ജൂണ്‍ 1 ന് ആരംഭിക്കുന്നതായിരിക്കും. ഹിഫ്‌ളുല്‍ ഖുര്‍ആനിലേക്ക് പ്രവേശനം ലഭിച്ചവര്‍ മെയ് 13 ബുധനാഴ്ച കാലത്ത് 9 മണിക്ക് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റിനും, ദഅ്‌വയിലേക്ക് പ്രവേശനം ലഭിച്ചവര്‍ മെയ് 30 നും വാഫിയിലേക്കുള്ളവര്‍ ജൂണ്‍ 1 നും എത്തിച്ചേരേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വാഫി പ്രവേശന പരീക്ഷ മെയ് 12 ന് രാവിലെ 10 മണിക്ക് ബന്ദിയോട് മദ്രസയില്‍ വെച്ച് നടക്കും. ദഅ്‌വ-ഹിഫ്‌ള് പരീക്ഷാ ഫലത്തിനായി www.imamshafiacademy.in സന്ദര്‍ശിക്കുകയോ 8891232313 ലേക്ക് വിളിക്കുകയോ ചെയ്യുക.
- Imam Shafi