ചരിത്രമായി കൊണ്ടോട്ടി മണ്ഡലം സമസ്ത സമ്മേളനം

കൊണ്ടോട്ടി: ആദര്ശം, വിശുദ്ധി, വിജ്ഞാനം എന്ന പ്രമേയത്തില്‍ സമസ്ത കൊണ്ടോട്ടി മണ്ഡലം സംഘടിപ്പിച്ചു വന്ന മണ്ഡലം സമസ്ത സമ്മേളനത്തിന് ഉജ്വല സമാപനം. വൈകുന്നേരം നാല് മണിക്ക് ഖസിയാരകം ജുമാ മസ്ജിദില്‍ നടന്ന മജ്‌ലിസുന്നൂറിനു ശേഷം കൊണ്ടോട്ടിയില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ജംഇയ്യത്തുല്‍ ഉലമ ഭാരവാഹികളും, നൂറു കണക്കിന് പണ്ഡിതന്മാരും, വിഖായ മെമ്പര്മാരും അണിനിരന്ന റാലി കൊണ്ടോട്ടിയിലെ സമസ്തയുടെ ശക്തി വിളിച്ചോതുന്നതായി. റാലിക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാനം ചെയ്തു. പാണക്കാട് അബ്ബാസലി തങ്ങള്‍, പുത്തനഴി മൊയ്തീന്‍ കുട്ടി ഫൈസി, സി എ മുഹമ്മദ് മുസ്‌ലിയാര്‍, എസ് കെ പി എം തങ്ങള്‍, നാസരുദ്ധീന്‍ ദാരിമി, കെ മുഹമ്മദുണ്ണി ഹാജി, പി എ ജബ്ബാര്‍ ഹാജി, ഗഫൂര്‍ ദാരിമി, ഷാജഹാന്‍ റഹ്മാനി, കരീം മുസ്‌ലിയാര്‍, കൊപ്പിലാന്‍ അബുഹാജി, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, അബൂബകര്‍ ദാരിമി മുണ്ടേരി, അബൂബക്കര്‍ ഹാജി, ബാപ്പു മുതുപറമ്പ്, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, മുഹമ്മദ് രാമന്തളി തുടങ്ങിയവര്‍ പങ്കെടുത്തു. അല്‍ ഹാഫിള് മുനവ്വര്‍ ഖിറാഅത് നടത്തി. പഴയകാല പ്രവര്ത്തകരായിരുന്ന സി എ മുഹമ്മദ് മുസ്‌ലിയാര്‍, എം വി അബ്ദുല്‍ കരീം മുസ്‌ലിയാര്‍, മുഫതിഷ് അബൂബക്കര്‍ ഹാജി, പി മോയുട്ടി മൗലവി തുടങ്ങിയവരെ ആദരിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്ത്ഥികളെ അനുമോദിക്കുകയും ചെയ്തു. മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട് സ്വാഗതവും ഗഫൂര്‍ ദാരിമി മുണ്ടക്കുളം നന്ദിയും പറഞ്ഞു. ഉലമ ഉമറ സംഗമം, പണ്ഡിത സമ്മേളനം, മുഅല്ലിം സമ്മേളനം, മുതഅല്ലിം സമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്നു.
- Yoonus MP