ഇമാം ശാഫി അക്കാദമി കാമ്പസ് സമര്‍പ്പണത്തിന് പ്രൗഢ്വോജ്ജ്വല പരിസമാപ്തി

കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമി കാമ്പസ് സമര്‍പ്പണ-ജല്‍സക്ക് ഗംഭീരമായ പരിസമാപ്തി കുറിച്ചു.  ഇന്നലെ രാവിലെ നടന്ന കുടുംബ സംഗമ സദസ്സ് അബ്ദുറഹ്മാന്‍ ഹൈതമിയുടെ അധ്യക്ഷതയില്‍ എം.പി മുഹമ്മദ് സഅദി ഉദ്ഘാടനം ചെയ്തു. ഉസ്താദ് ശമീര്‍ വാഫിയും  ഉച്ചക്ക് നടന്ന സൗഹൃദ സംഗമം വിവിധ മത-രാഷ്ട്രീയ -സാമൂഹിക രംഗങ്ങളിലെ പ്രതിനിധികളായി ബഹു. പിണങ്ങോട് അബൂബക്കര്‍, വയനാട്, ഗുരു രഘുരാമവര്‍മ്മ രാജ, എസ്.ബി വസന്ത പൈ, കെ.വി വര്‍ഗ്ഗീസ് മാസ്റ്റര്‍, അബൂസ്വാലിഹ് മാസ്റ്റര്‍ എം.എ, ചന്ദ്രഹാസ പൂജാരി, ജനാര്‍ദ്ധനന്‍, സുധാകരന്‍ പെര്‍വാഡ്, മഞ്ചുനാഥ ആള്‍വ, രമേഷ് ഭട്ട്, ശിവാനന്ദന്‍ മാസ്റ്റര്‍, പ്രൊഫ. ബാലകൃഷ്ണന്‍ പയ്യന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ച് സംസരിച്ചു. കൂടാതെ വിവിധ രംഗങ്ങളില്‍ വിശിഷ്ട സേവനം ചെയ്തവര്‍ക്കായി അക്കാദമി ഒരുക്കിയ സ്ഥാന പത്രത്തിന്റെയും ഉപഹാരത്തിന്റെയും സമര്‍പ്പണം ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.
വൈകീട്ട് 5 ന് സമാപന സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. യു.എം അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ അദ്ദ്യക്ഷത വഹിച്ചു. എം.എ ഖാസിം മുസ്ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, മുഹമ്മദ് അറബി ഹാജി, സി.കെ.കെ മാണിയൂര്‍, എം.പി ശാഫി ഹാജി, ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, യു. സഅദ് ഹാജി, എസ്.പി സ്വലാഹുദ്ദീന്‍, യഅ്ഖൂബ് ദാരിമി, ബഷീര്‍ ഹാജി, അശ്‌റഫ് ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഉമറുല്‍ ഖാസിമി, മൂസ ഹാജി കോഹിനൂര്‍, ഇബ്രാഹിം മുസ്ലിയാര്‍, സി.എം ഹംസ, ഹനീഫ് നിസാമി, എസ്.പി മുഹമ്മദ് ദാരിമി സലാം വാഫി, ശമീര്‍ വാഫി, അന്‍വര്‍ ഹുദവി, അശ്‌റഫ് റഹ്മാനി, ഫാറൂഖ് അശ്അരി, മൂസ നിസാമി, എം.സി ഖമറുദ്ദീന്‍, റഫീഖ് കൊടിയമ്മ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍,സുബൈര്‍ നിസാമി, സാലൂദ് നിസാമി, നവാസ് ദാരിമി, സല്‍മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Imam Shafi