ഫൈസി സംഗമം നാളെ; ഫൈസാബാദ് ഒരുങ്ങി

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജന സംഘടിപ്പിക്കുന്ന ഫൈസി സംഗമം നാളെ (ബുധന്‍) രാവിലെ 10 മണി മുതല്‍ ജാമിഅഃ നൂരിയ്യയില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന സന്തതികളെ സ്വീകരിക്കാന്‍ ഫൈസാബാദ് ഒരുങ്ങി. ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ നടക്കുന്ന സമകാലിക സംഭവങ്ങളും സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന സംഗമത്തില്‍ ആധുനിക സാമൂഹിക സാഹചര്യങ്ങളിലെ ഇസ്‌ലാമിക ദഅ്‌വത്തിനും മത വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും രൂപരേഖ തയ്യാറാക്കും. ജൂനിയര്‍ കോളേജുകളടക്കമുള്ള ജാമിഅഃ നൂരിയ്യയുടെ പദ്ധതികളില്‍ ഫൈസിമാരുടെ പങ്കാളിത്തം കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
സംഗമത്തില്‍ ഓസ്‌ഫോജന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജാമിഅ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി സംബന്ധിക്കും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ക്ലാസെടുക്കും.
- Secretary Jamia Nooriya