ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത: മദ്‌റസകളുടെ എണ്ണം 9503 ആയി

കോഴിക്കോട്:  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9503 ആയി ഉയര്‍ന്നു.
റഹ്മത്തുസ്സിബ്‌യാന്‍ മദ്‌റസ - അര്‍അര്‍ (സഊദി അറേബ്യ), ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ - കടവത്ത് (കാസര്‍ഗോഡ്), മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ - മട്ടന്നൂര്‍, കളറോഡ് (കണ്ണൂര്‍), റഹ്മാനിയ്യ മദ്‌റസ - ആമയൂര്‍ (പാലക്കാട്), മദ്‌റസത്തുല്‍ ഖാസിമിയ്യ - കൊട്ടാര്‍, അല്‍മദ്‌റസത്തുല്‍ ജമാലിയ്യ - വെള്ളാടിച്ചി (കന്യാകുമാരി) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഡോ: എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.പി.എം. ഹസ്സന്‍ശരീഫ് കുരിക്കള്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari