ദുബൈ SKSSF കാസര്‍ഗോഡ്‌ ജില്ലാ ഭാരവാഹികള്‍

ദുബൈ: കാസര്‍ഗോഡ്‌ ജില്ലാ എസ് കെ എസ് എസ് എഫ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷാഫി ഹാജി ഉദുമയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.ബി.അബ്ദുല്‍ കാദര്‍ പ്രവർത്തന റിപോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്: എം.ബി. അബ്ദുല്‍ കാദര്‍, വൈസ് പ്രസിഡണ്ടുമാര്‍: ഇല്യാസ് കട്ടക്കാല്‍, ഫൈസല്‍ റഹ്മാനി ബായാര്‍, അസീസ്‌ ബല്ലൂര്‍, എ.ജി.സി. റഫീക്ക്തൃക്കരിപ്പുര്‍. ജനറൽ സെക്രട്ടറി: സുബൈര്‍ മാങ്ങാട്. സെക്രട്ടറിമാര്‍: സാബിർമെട്ടമ്മല്‍, സത്താര്‍ നാരംബാടി, കെ എന്‍ പി.ഫൈസല്‍ ആയിറ്റി, ഷംസീര്‍ ആഡൂര്‍. ട്രഷറര്‍: സിദ്ദീഖ് കനിയടുക്കം. ഓർഗനൈസിംഗ് സെക്രട്ടറി: കെ വി വി. അബ്ദുള്ള വള്‍വക്കാട്. ചടങ്ങില്‍ അബ്ദുല്‍ കാദര്‍ അസ്അദി, അബ്ദുല്‍ റസാക്ദാരിമി, ഫൈസല്‍ റഹ്മാനി ബായാര്‍, കരീം എടപ്പാള്‍, മുനീര്‍ ചെര്‍ക്കള, കെ.വി.വി.അബ്ദുല്‍ റഹ്മാന്‍, ഫാസിൽ എ.സി എന്നിവര്‍ പ്രസംഗിച്ചു. എം.ബി.അബ്ദുല്‍ കാദര്‍ സ്വാഗതവും, സുബൈര്‍ മാങ്ങാട് നന്ദിയും പറഞ്ഞു.
- Muhammed Sabir