മനാമ: ഏതൊരു ജനതക്കും അര്‍ഹമായതെല്ലാം അനുവദിക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു നബഇല്‍ ഭൂമിയെ സംബന്ധിച്ച പരാമര്‍ശത്തില്‍ 'പകല്‍ ഉപജീവനാര്‍ത്ഥവും രാത്രി വിശ്രമിക്കാനും അള്ളാഹു ഒരുക്കിയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മത ജാതി ദേശ ഭേദമന്യേ പൊതു അവകാശമാണ്. ഈ അവകാശങ്ങള്‍ നിശേധിക്കുന്ന നിലപാടുകളോ നിര്‍മ്മിക്കുന്നത് പ്രകൃതി വിരുദ്ധമാണ്. ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാം ഭൂമിയില്‍ അഭയവും അവസരവും ഉണ്ടാവണം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം രണ്ടുതരം പൗരന്‍മാരെയും രണ്ട് തരം അവസരങ്ങളും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് അരാചകത്വം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ്. ആഹാരവും പാര്‍പ്പിടവും സ്വാതന്ത്ര്യവും വിദ്യയും മതം നോക്കി അനുവദിക്കുന്ന പ്രവണത 'കാപ്പിരികള്‍ പോലും സ്വീകരിച്ചിരുന്നില്ല എന്നത് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പ്രസാതാവിച്ചു. മനാമ സമസ്ത സ്വാലാത്ത് ഹാളില്‍ സംഘടിപ്പിച്ച മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഹ് മദ് ഫൈസി കടലൂര്‍ ആശംസകള്‍ നേര്‍ന്നു. മൂസ മൗലവി, ഹാഫിള് ശറഫുദ്ധീന്‍ മൗലവി കളത്തില്‍ മുസ്തഫ, വി.കെ.കുഞ്ഞഹമ്മദ് ഹാജി, ചടങ്ങില്‍ സംബന്ധിച്ചു. എസ്.എം.അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
- Samastha Bahrain