പൊന്നാനി: സമസ്ത പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ആനപ്പടി തഅ്‌ലീമുസ്സിബിയാന്‍ മദ്‌റസയില്‍ സംഘടിപ്പിച്ച ഉമറാസംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എന്‍ എം മുഹമ്മദലി അഷ്‌റഫി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ റഹ്മാനി, ടി എ റഷീദ് ഫൈസി, സി എം അശ്‌റഫ് മൗലവി ക്ലാസ്സെടുത്തു. അബ്ദുറസാഖ് പുതുപൊന്നാനി, വി എം യൂസുഫ്, അന്‍വര്‍ ശഫീഉല്ല, ടി വി സി അബൂബക്കര്‍ ഹാജി, ഒ ഒ അബ്ദുന്നാസര്‍, എച്ച് പി മുഹമ്മദുണ്ണി, ഒ അബൂബക്കര്‍ ഹാജി, ഈസ ഹാജി നന്നംമുക്ക്, അഡ്വ. കെ എ ബക്കര്‍ പ്രസംഗിച്ചു.
- Rafeeq CK