തൃശൂര്‍: അനീതിയും അക്രമവും അരാജകത്വവും സമൂഹത്തില്‍ ആധിപത്യം നേടുന്ന വര്‍ത്തമാന കാലത്ത് മത-ധാര്‍മ്മിക ബോധങ്ങള്‍ വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അഹ്മദ് തര്‍ളായി പ്രസ്താവിച്ചു. ദഅ്‌വത്തിനൊരു കൈതാങ്ങ് തൃശൂര്‍ ജില്ല സമസ്ത ഫണ്ട് ശേഖരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് പി.ടി. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹബീബ് ഫൈസി കോട്ടോപാടം, കബീര്‍ ഫൈസി, ഇസ്മായീല്‍ ഫൈസി, ഉസ്മാന്‍ മൗലവി, എം.എന്‍.കെ.മൗലവി, ഹനീഫ അല്‍ ഖാസിമി, ഫൈസല്‍ ബദ്‌രി, തൗഫീഖ് തങ്ങള്‍, സഫര്‍.എന്‍.എസ് എന്നിവര്‍ പ്രസംഗിച്ചു. ഇല്യാസ് ഫൈസി സ്വാഗതവും സിറാജുദ്ദീന്‍ ഫൈസി നന്ദിയും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur