കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരുന്ന വിശുദ്ധ റമളാന്‍ മാസത്തില്‍ വിപുലമായ പരിപാടികളോടെ റമളാമന്‍ കാമ്പയിന്‍ നടത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റമളാന്‍ നന്മയുടെ വസന്തം, നേരിന്റെ സുഗന്ധം എന്ന സന്ദേശവുമായി നടക്കുന്ന പ്രചരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ രണ്ടാം വാരത്തില്‍ കാസര്‍ഗോഡ് കൊല്ലംപാടിയില്‍ നടക്കും.
ശാഖാ തലങ്ങളില്‍ ഖുര്‍ആന്‍ പാരായണ പരിശീലനം, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ബദ്ര്‍ സൃമിതി എന്നിവ നടക്കും. ഇഫ്താര്‍ സംഗമം, തര്‍ബിയത്ത് ക്യാമ്പ്, ഓണ്‍ലൈന്‍ ക്വിസ്സ് മത്സരങ്ങള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, പാഠ പുസ്തക വിതരണം തുടങ്ങിയ പരിപാടികള്‍ വിവിധ ഘടകങ്ങളില്‍ നടക്കും. സംഘടനയുടെ റിലീഫ് വിഭാഗമായ സഹചാരിയുടെ ഫണ്ട് ശേഖരണം റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായ 19ന് സംസ്ഥാനത്തെ എല്ലാ പള്ളികളിലും നടക്കും. അബ്ദു റഹീം ചുഴലി, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, കെ എ റശീദ് ഫൈസി വെള്ളായിക്കോട്, ആര്‍ വി സലീം, പ്രൊഫ. അബ്ദുല്‍ മജീദ്, കെ എന്‍ എസ് മൗലവി, ആരിഫ് ഫൈസി കൊടഗ്, കെ കെ ഇബ്രാഹീം ഫൈസി പഴുന്നാന, പി എ പരീത് കുഞ്ഞ്, ബശീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.