ഖാസിയുടെ കൊലപാതകം; ഹബീബ് റഹ്മാന്റെ പ്രസ്താവന വാസ്തവ വിരുദ്ധം : ഖാസി സംയുക്ത സമരസമിതി

കാസർകോട് : പ്രമുഖ മത പണ്ഡിതനും, സമസ്ത സീനിയർ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഉൾപ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയും, ഗോള ശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന സി. എം. ഉസ്താദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സർവീസിൽ നിന്നും വിരമിച്ച അന്നത്തെ ഡി. വൈ. എസ്. പി ഹബീബു റഹ്മാന്റെ ഇപ്പോളത്തെ വെളിപ്പെടുത്തലുകൾ വൈരുധ്യങ്ങൾ നിറഞ്ഞതാണെന്ന് ഖാസി സംയുക്ത സമര സമിതി ഭാരവാഹികൾ പറഞ്ഞു. 

ഖാസിയുടെ മരണം ആത്മഹത്യ ആണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, 13 ദിവസത്തെ ലോക്കൽ പോലീസ് അന്വേഷണത്തിൽ താൻ ഇടപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഖാസി മരണപ്പെട്ട ദിവസം അദ്ദേഹത്തിന്റെ റൂമിലെ മേശക്കു മുകളിലെ ഒരു ഡയറിയിൽ നിന്നും ബുർദ കാവ്യ ശകലത്തിലെ ഒരു വരിയുടെ അർഥം മലയാളത്തിൽ ഖാസി എഴുതി വെച്ചത് അന്നത്തെ ആർ. ഡി. ഒക്ക് കാണിക്കുന്നത് ചിത്ര സഹിതം ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിച്ചു. അതിന്റെ കൂടെ യുണ്ടായിരുന്ന വാർത്തയിൽ ഖാസിയുടെ മരണത്തെ മറ്റൊരു തരത്തിൽ ചിത്രീകരിക്കുന്ന രീതിയിൽ മറ്റു ശംശയങ്ങൾ ഒന്നും തന്നെ ഇല്ലായെന്ന് ഹബീബു റഹ്മാൻ പറഞ്ഞതായി പറഞ്ഞിരുന്നു. ഈ പ്രസ്താവന വന്നതോടെയാണ് അന്ന് സംയുക്ത സമര സമിതി കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. ഓഫീസിലേക്ക് ഈ വിഷയം മുൻനിർത്തി ആദ്യമായി ബഹുജന മാർച്ച് സങ്കടിപ്പിച്ചത്. എന്ത് കൊണ്ട് ഹബീബു റഹ്മാൻ പത്രക്കാരൻ വെറുതെ എഴുതിയതാണെങ്കിൽ പത്രക്കരാനെതിരെ നടപടി സ്വീകരിച്ചില്ല. 

സമസ്തയുടെ ഒരു നേതാവിനെയും അറിയില്ലാ എന്നും ആരും തന്നെ സമീപ്പിച്ചിട്ടില്ലായെന്നും പോസ്റ്റു മോർട്ടം ചെയ്യാൻ താനാണ് എല്ലാവരോടും നിർദ്ധേശിച്ചതെന്നും അദ്ദേഹം പറയുമ്പോൾ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു. എം. അബ്ദുൽ റഹിമാൻ മൌലവിയാണ് ഖാസിയുടെ മരണത്തിൽ സംശയം ഉണ്ടെന്നും വിദഗ്ധ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോകണമെന്നും നിർബന്ധിച്ച കാര്യം വിസ്മരിക്കുന്നു. 

കൂടുതൽ ശാസ്ത്രീയ തെളിവെടുപ്പുകൾ എടുക്കണമെന്നും മറ്റും പറഞ്ഞ ആൾ കീഴുധ്യോഗസ്തനായ സി. ഐ. ക്ക് തെളിവുകൾ ശേഖരിക്കാൻ നിർദ്ധേഷമോ, ഉപദേശമോ നല്കിയില്ല. സംഭവ സ്ഥലത്ത് തടിച്ചു കൂടിയ ആയിരങ്ങളുടെ വാക്കുകൾക്കും, സംശയങ്ങൾക്കും അന്ന് വില കൽപ്പിക്കാതിരുന്ന ആൾ സമരസമിതിയുടെ നിഗമനങ്ങൾക്ക് ബലമേകുന്ന തരത്തിൽ നടത്തിയ ഇപ്പോഴത്തെ അഭിപ്രായത്തിൽ (ഖാസിയുടെ മരണം ആത്മഹത്യ അല്ല) സംതൃപ്തി രേഖപ്പെടുത്തുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങളെ നീതിപീടത്തിന്റെ മുന്നിൽ കൊണ്ട് വന്നു ഖാസിയുടെ കുടുംബത്തിനു നീതി ലഭ്യമാക്കി കൊടുക്കാൻ ഭരണകൂടവും, അധികൃതരും തയ്യാറാവണമെന്ന് സംയുക്ത സമര സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 
- HAMEED KUNIYA Vadakkupuram