കയ്യെഴുത്ത് പ്രതികളെ കുറിച്ച് ദേശീയ ശില്‍പശാല നാളെ (ശനി)

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സസിന് കീഴില്‍ 'ഇസ്‌ലാമിക കയ്യെഴുത്ത് പ്രതികളെ കുറിച്ചുള്ള ഗവേഷണവും പ്രസാധനവും' എന്ന വിഷയത്തില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. 

നിലവില്‍ പ്രകാശിതമായിട്ടില്ലാത്ത ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികള്‍ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന്റെ സാധ്യതകള്‍ ആരായുന്ന ശില്‍പശാല നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ ദാഇറത്തുല്‍ മആരിഫ് ഡയറക്ടറും, ഉസ്മാനിയ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. മുസ്തഫ ശരീഫും മൗലാനാ ആസാദ് നാഷണല്‍ യൂനിവേഴ്‌സിറ്റിയിലെ അസോ. പ്രൊഫസര്‍ ഡോ. അലീം അഷ്‌റഫ് ജൈസിയുമാണ്. 

8 ന് ശനിയാഴ്ച രാവിലെ വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള പുരാതന കയ്യെഴുത്ത് പ്രതികള്‍ ക്യാമ്പംഗങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തും. ഹദീസ് ടേര്‍മിനോളജി ഫിഗര്‍ മൈക്കിംഗ് കോണ്ടെസ്റ്റ് 2014 ലെ ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കും.
- Darul Huda Islamic University