ദുബൈ സുന്നി സെന്റര്‍ മദ്റസ; പുതിയ ബാച്ച് ഇന്ന് തുടങ്ങും

ദുബൈ : ദുബൈ സുന്നി സെന്ററിന് കീഴില്‍ മൂന്നാമത് വീക്കെന്റ് ബാച്ച് മദ്റസക്ക് ഇന്ന് (വെള്ളി) തുടക്കമാവും. നിലവില്‍ നടക്കുന്ന റെഗുലര്‍, വീക്കെന്റ് ബാച്ചുകള്‍ക്ക് പുറമെ വെള്ളിയാഴ്ചകളില്‍ രാവിലെയും ശനിയാഴ്ചകളില്‍ ഉച്ചക്ക് ശേഷവുമാണ് പുതിയ ബാച്ചില്‍ ക്ലാസുകള്‍ നടക്കുക. ദുബൈ, ഷാര്‍ജ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൌകര്യം ലഭ്യമാകുന്ന പുതിയ ബാച്ചിലേക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സിലബസ് പ്രകാരമുള്ള ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലേക്ക് അഡ്മിഷന്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 042685822, 0501979353, 0507386308.