"നീതിബോധത്തിന്റെ നിതാന്ത ജാഗ്രത" സമര്‍ഖന്തിന്റെ സന്ദേശം; അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ പ്രഭാഷണം ഷാർജയിൽ

ഷാര്‍ജ : SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ഷാര്‍ജ സംസ്ഥാന കമ്മിറ്റി നടത്തുന്ന 25 ഇന പരിപാടിയുടെ ഭാഗമയി "സമര്‍ഖന്തിന്റെ സന്ദേശം" പ്രോഗ്രാമിൽ "നീതിബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന സമ്മേളന സന്ദേശം പ്രമുഖ പണ്ഡിതനും പ്രഭാഷകനും എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിക്കും. ഷാർജ എസ് കെ എസ് എസ് എഫ് പുറത്തിറക്കുന്ന സമർഖന്ദ് ഗ്രാൻഡ്‌ ഫിനാലെ പ്രചാരണ കലണ്ടർ പ്രമുഖ ചിന്തകനും പണ്ഡിതനും ഡോ: അംബേദ്‌കർ അവാര്‍ഡ് ജേതാവുമായ ബഷീര്‍ ഫൈസി ദേശമംഗലം പ്രകാശനം ചെയ്യും.

നവംബർ ആറ് വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ഷാര്‍ജ കെ എം സി സി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സന്ദേശ പ്രചാരണ സദസ്സ് വമ്പിച്ച വിജയമാക്കാൻ മുഴുവൻ പ്രവര്‍ത്തകരോടും സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അഭ്യര്‍ത്ഥിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക് 055-4647695.
- ishaqkunnakkavu