'തിന്മ: അനിവാര്യമായ ജാഗ്രത'; എസ്. വൈ. എസ് സെമിനാര്‍ വി. എം സുധീരന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍ക്കോട് : തിന്മക്കെതിരെ ജന ശക്തി എന്ന സര്‍വ്വ കാലിക മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് എസ്. വൈ. എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 1 മുതല്‍ 30 വരെ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നവംബര്‍ 4 ചൊവ്വ രാവിലെ 10 മണിക്ക് കാസര്‍ക്കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തിന്മ: അനിവാര്യമായ ജാഗ്രത എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കെ. പി. സി. സി അധ്യക്ഷന്‍ വി. എം സുധീരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാമൂഹിക തിന്മകള്‍ കേരളത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് എസ്. വൈ. എസ് ഇത്തരം ഒരു കാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്. വിവാഹങ്ങള്‍ ധൂര്‍ത്തിന്റെയും അനാചാരത്തിന്റെയും വേധിയായി മാറുകയാണ്. പൊങ്ങച്ചങ്ങളും പീഡനങ്ങളും നാട്ടാചാരമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരസ്യ ചുംബനം പോലുള്ള പാശ്ചാത്ത്യന്‍ സംസ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ബോധപൂര്‍വമായ നീക്കം നടന്നു വരികയാണ്. ഇത്തരം തിന്മകള്‍ വ്യപിക്കാതിരിക്കാന്‍ ശരിയായ ബോധവല്‍ക്കരണം അനിവാര്യമാണ്. കാമ്പയിനിന്റെ ഭാഗമായി മണ്ഡലം പ്രതിനിധി സമ്മേളനം, പഞ്ചായത്ത് തല ടേബിള്‍ ടോക്ക്, ശാഖാ തല പ്രമേയ പ്രഭാഷണങ്ങള്‍ എന്നിവ കൂടി സംഘടിപ്പിക്കുന്നതാണ്. ധൂര്‍ത്തും അഴിമതിയും എന്ന വിഷയത്തില്‍ അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി, ചൂഷണ മുക്ത ആത്മീയത എന്ന വിഷയത്തില്‍ പിണങ്ങോട് അബൂബക്കര്‍, ലഹരി എന്ന പൈശാചികത എന്ന വിഷയത്തില്‍ സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി എന്നിവര്‍ വിഷയാവതരണം നടത്തും. പ്രവര്‍ത്തന പദ്ധതി എസ്. വൈ. എസ് ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അവതരിപ്പിക്കും പ്രസ്തുത സെമിനാറില്‍ മുന്‍നിര രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ സംബന്ധിക്കുന്നതായിരിക്കും.
സെമിനാര്‍ എസ്. വൈ. എസ് ജില്ലാ അദ്ധ്യക്ഷന്‍ എം. എ ഖാസിം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോള്‍ പ്രാര്‍ത്ഥന നടത്തും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ത്വാഖ അഹ്മദ് മുസ്‌ലിയാര്‍,യു. എം അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഇ. കെ മഹ്മൂദ് മുസ്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് ടി. കെ പൂക്കോയ തങ്ങള്‍ ചന്തേര, ചെര്‍ക്കളം അബ്ദുല്ല, അഡ്വ. സി. കെ ശ്രീധര്ന്‍, എം. സി ഖമറുദ്ധീന്‍, അഡ്വ. സി. എച്ച് കുഞ്ഞമ്പു, എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ, പി. ബി അബ്ദുല്‍ റസ്സാഖ് എം. എല്‍. എ, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ. കെ അബ്ദുല്ല ഹാജി, ടി. പി അലി ഫൈസി, താജുദ്ദീന്‍ ദാരിമി പടന്ന, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പി. എസ് ഇബ്രാഹിം ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, എസ്. പി സലാഹുദ്ദീന്‍, ഹാരിസ് ദാരിമി ബെദിര, ടി. കെ. സി അബ്ദുല്‍ ഖാദിര്‍ ഹാജി, മുബാറഖ് ഹസൈനാര്‍ ഹാജി, ശാഫി ഹാജി കട്ടക്കാല്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ. പി മൊതീന്‍ കുഞ്ഞി മൗലവി, താജുദ്ദീന്‍ ചെമ്പിരിക്ക, അശ്‌റഫ് മിസ്ബാഹി ചിത്താരി, എന്‍. എം മുഹമ്മദലി ഹാജി,ഹമീദ് കുണിയ, എം. എ ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതവും എന്‍. പി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ നന്ദിയും പറയും . പത്രസമ്മേളനത്തില്‍ എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് : എം. എ ഖാസിം മുസ്‌ലിയാര്‍ സെക്രട്ടറി: അബ്ബാസ് ഫൈസി പുത്തിഗെ ട്രഷറര്‍ : മെട്രോ മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഖത്തര്‍ അബ്ദുല്ല ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖലീല്‍ മുട്ടത്തൊടി, അബൂബക്കര്‍ സാലൂദ് നിസാമിതുടങ്ങിയവര്‍. സംബന്ധിച്ചു.
- Imam Shafi