മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കണം : കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍

ചേളാരി :  ഭാവിതലമുറയില്‍ ധാര്‍മ്മിക ബോധം വളര്‍ത്തുന്നതിന് മദ്രസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ 2014 സ്‌കൂള്‍ വര്‍ഷ മദ്‌റസ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാംസ്‌കാരിക വളര്‍ച്ചക്കും സ്വഭാവ രൂപീകരണത്തിനും മദ്‌റസ വിദ്യാഭ്യാസം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഗുണ മേന്മയുള്ള മദ്രസ വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച്, ഏഴ്, പത്ത് പൊതുപരീക്ഷകളില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ബന്ധപ്പെട്ട അധ്യാപകര്‍ക്കും സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്ലസ്ടു പൊതുപരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ബന്ധപ്പെട്ട മദ്‌റസകള്‍ക്കുമാണ് ചേളാരി സമസ്താലയത്തില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംഗമത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. 

അഞ്ചാം ക്ലാസില്‍ കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസയിലെ റിശാദ കെ, കടുങ്ങാത്തുക്കുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസയിലെ ഫാത്തിമ മിന്‍ഷ ഒ, മലബാര്‍ കാമ്പസ്-പുതുപ്പറമ്പ് മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസയിലെ ഫാത്തിമ ടി ടി, ഏഴാം ക്ലാസില്‍ റഹ്മത്ത് നഗര്‍ നജ്മുല്‍ഹുദാ മജ്മഅ് മലബാര്‍ അല്‍ ഇസ്‌ലാമിയ്യ മദ്‌റസയിലെ ശാജി മുനവ്വര്‍ സജാദ് പി, കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലീഷ് മീഡിയം മദ്‌റസയിലെ മുസൈന ഫര്‍സാന എ പി, റിഫ കെ കെ, കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന പ്രൈമറി മദ്‌റസയിലെ ബുഷ്‌റ എന്‍, ഫര്‍സാന തസ്‌നി സി, ഹിസാന നസ്‌റിന്‍ ടി പി, പത്താം ക്ലാസില്‍ കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസയിലെ സന നസ്‌ലി പി സി, നസീല മോള്‍ എന്‍, ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസയിലെ മുഫീദ മോള്‍ എം.വി, മുക്കം മസ്‌ലിം യത്തീംഖാനയിലെ ഉമ്മുസല്‍മ എം, ഹസ്രത്ത്‌നഗര്‍- താനൂര്‍ കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസയിലെ നഫീസ കെ കെ, പ്ലസ്ടു ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ ആയിശത്തുശാക്കിറ ടി കെ, പുന്നക്കാട് ദാറുന്നജാത്ത് യതീംഖാന മദ്‌റസയിലെ നിളാമുദ്ദീന്‍ സി ടി, ഉദുമ പടിഞ്ഞാര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ റാഹില ശറിന്‍ പി എ എന്നീ വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിന് അര്‍ഹരായവര്‍.

കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എച്ച്. കോട്ടപ്പുഴ, എം.എ.ചേളാരി, കെ.സി.അഹ്മദ്കുട്ടി മൗലവി, ടി.കെ.മുഹമ്മദ് മുസ്‌ലിയാര്‍, എം.അബ്ദുറസാഖ് മുസ്‌ലിയാര്‍, വി.കെ.എസ്.തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKIMVBoardSamasthalayam Chelari