പൊന്നാട് ശാഖാ SKSSF തന്‍ബീഹ്-'13 കണ്ണിയത്ത് ഉസ്താദ് നഗറില്‍

പൊന്നാട്: പൊന്നാട് ശാഖാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി സംഘടിപ്പിക്കുന്ന തന്‍ബീഹ്-2013ന് ഇന്ന് കണ്ണിയത്ത് ഉസ്താദ് നഗറില്‍ തുടക്കമാവും. നാളെ സ്വലാത്തുന്നാരിയ്യക്ക് മുനീര്‍ ദാരിമി കാരക്കുന്നും ശനിയാഴ്ച ജലാലിയ്യ: റാത്തീബിന്ന് ബാപ്പു തങ്ങള്‍, ഒളവണ്ണ ഉസ്താദ് നേതൃത്വം നല്‍കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ വിവിധ വിഷയങ്ങളിലായി വലിയുദ്ദീന്‍ ഫൈസി വാഴക്കാട്, ബശീര്‍ ഫൈസി ദേശമംഗലം, സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുഴി മതപ്രഭാഷണം നടത്തും. ചൊവ്വാഴ്ച നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കെ.എസ്.ഇബ്രാഹീം മുസ്‌ലിയാര്‍, സയ്യിദ് ബി.എസ്.കെ.തങ്ങള്‍, ഫള്‌ലുറഹ്മാന്‍ ഫൈസി, ശംസുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിക്കും.