"വിസ്മയം-13" പ്രദര്‍ശനത്തിന്‍റെ പ്രവേശന കവാടത്തില്‍ പലപ്പോഴും കണ്ടു വരുന്ന നീണ്ട ക്യൂ..സമ്മേളനം സമാപിക്കാനിരിക്കെ ഇവിടെ സന്ദര്‍ശക പ്രവാഹം കൂടി വരികയാണ് |
ഐ. എസ്. ആര്‍. ഒ, പ്ലാനറ്റോറിയം, കാര്‍ഷിക സര്‍വകലാശാല, സ്വകാര്യ സംരംഭകരുടെ സ്റ്റാളുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന് മിഴിവേകുന്നു.
ഐ. എസ്. ആര്‍. ഒ, പ്ലാനറ്റോറിയം, കാര്‍ഷിക സര്‍വകലാശാല, സ്വകാര്യ സംരംഭകരുടെ സ്റ്റാളുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന് മിഴിവേകുന്നു.
മതം, ചരിത്രം, പൈതൃകം, ആദര്‍ശം, കാലികം സെഷനുകളിലായാണ് പ്രദര്‍ശനം. ജാമിഅ കോളേജിലെ നൂറുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സുവര്‍ണ ജൂബിലി സമ്മേളനം സമാപിക്കുന്ന 13 വരെ പ്രദര്‍ശനം ഉണ്ടാകും.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല: സെബാസ്റ്റ്യന്‍ പോള്‍
ഐ. എസ്. ആര്‍. ഒ, പ്ലാനറ്റോറിയം, കാര്‍ഷിക സര്‍വകലാശാല, സ്വകാര്യ സംരംഭകരുടെ സ്റ്റാളുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന് മിഴിവേകുന്നു.
മതം, ചരിത്രം, പൈതൃകം, ആദര്‍ശം, കാലികം സെഷനുകളിലായാണ് പ്രദര്‍ശനം. ജാമിഅ കോളേജിലെ നൂറുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സുവര്‍ണ ജൂബിലി സമ്മേളനം സമാപിക്കുന്ന 13 വരെ പ്രദര്‍ശനം ഉണ്ടാകും.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല: സെബാസ്റ്റ്യന്‍ പോള്‍
മാധ്യമ വിചാരം സെബാസ്റ്റിയന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
|
സോഷ്യല്‍ നെറ്റു വര്‍ക്കുകള്‍ ആത്മ നിയന്ത്രണം പാലിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിയായി പങ്കെടുത്ത് സംസാരിച്ച മലയാള മനോരമാ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. സമൂഹത്തിന് പുറത്തറിയാന്‍ താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ പോലും ഇത്തരം മീഡിയകള്‍ വഴി വാര്‍ത്തകളാകുന്നു. എന്തും റിപ്പോര്‍ട്ട് ചെയ്യാമെന്ന കാലം വന്നാല്‍ നാടിനെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ലെന്നും അദ്ധേഹം പറഞ്ഞു. കേരളത്തിലെ ഭാഷാ ശൈലി ഏകീകരിപ്പിച്ചതിന് പിന്നില്‍ മലയാള പത്രങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. എല്ലാവര്‍ക്കും സംസാരിക്കാവുന്ന ഭാഷ നിര്‍മ്മിച്ചതും അതിന് സ്വതന്ത്ര്യം അനുവദിച്ചതും മലയാള പത്രങ്ങളാണ്. വര്‍ഗ്ഗീയ ലഹളകള്‍ പോലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ സാമുദായിക ഐക്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ധേഹം പറഞ്ഞു.
പഴയകാല പത്രങ്ങള്‍ക്ക് ലക്ഷ്യവും മുദ്രാവാക്യവും ഉണ്ടായിരുന്നു. എന്നാല്‍ പത്രങ്ങള്‍ വില്‍പനച്ചരക്കായതാണ് ദിശ തെറ്റാന്‍ ഇടയാക്കിയത്. ദിശ തെറ്റുന്ന മാധ്യമങ്ങള്‍ വായനക്കാര്‍ ബഹിഷ്‌കരിക്കണമെന്നും ചടങ്ങില്‍ സംസാരിച്ച ചന്ദ്രികാ ചീഫ് എഡിറ്റര്‍ ടി.പി.ചെറൂപ്പ അഭിപ്രായപ്പെട്ടു. ഇന്നത്തെ പത്രങ്ങള്‍ വര്‍ഗ്ഗിയതക്കും തീവ്രവാദത്തിനും അധാര്‍മികതക്കെതിരെയുമുള്ള മുദ്രാവാക്യം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കീ മൗലാനാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ.ബഹാഉദ്ധീന്‍ ആദം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.കേരള പി.ആര്‍.ഡി.മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി.എ.റഷീദ്, അന്‍വര്‍ സാദിഖ് ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, അസ്ലം ഫൈസി കോണോംപാറ, സയ്യിദ് മുര്‍ശിദ് തങ്ങള്‍ പ്രസംഗിച്ചു. ചടങ്ങില്‍ അന്നൂര്‍ അറബിക് മാഗസിന്റെ ഗോള്‍ഡന്‍ ജൂബിലി പതിപ്പ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉസ്മാന്‍ ഹാജി കല്ലാട്ടായിക്ക് നല്‍കി പ്രകാശനം ചെയ്തു.
മത സൗഹാര്‍ദ്ദമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത് : മുഖ്യമന്ത്രി
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സ്‌നേഹ സദസ്സ് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു, ഹമീദലി ശിഹാബ് തങ്ങള്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. എന്‍. ശംസുദ്ദീന്‍ , പി. ഉബൈദുല്ല, എന്‍ .സൂപ്പി, പി. സുരേന്ദ്രന്‍
പെരിന്തല്‍മണ്ണ: മത സൗഹാര്‍ദ്ദമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രചാരണത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പര സ്‌നേഹത്തോടെയും വിശ്വാസത്തോടെയും കഴിഞ്ഞു കൂടുന്ന ഒരു സമൂഹത്തിന് മാത്രമേ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സ്‌നേഹ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഹംദുല്ല സഈദ് എം.പി മുഖ്യാതിഥിയായിരുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, ഹമീദലി ശിഹാബ് തങ്ങള്‍, ഡോ. റഊഫ്, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, പി. സുരേന്ദ്രന്‍, ഹാജി കെ.മമ്മദ് ഫൈസി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, എന്‍ .സൂപ്പി, ഇ. അബ്ദുല്‍ അസീസ് സംസാരിച്ചു.
ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് നടന്ന പൈതൃക വേര് സെഷന്‍ മന്ത്രി എം. അലി ഉദ്ഘാടനം ചെയ്യുന്നു. |
ഫൈസാബാദ്: ഇസ്‌ലാമിന്റെ ജീവനായ വിജ്ഞാനം വ്യാപിപ്പിക്കുന്നതിലും അതിലൂടെ സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിലും പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി സാഹിബ് പ്രസ്താവിച്ചു. ജാമിഅഃ നൂരിയ്യഃയുടെ ഗോള്‍ഡന്‍ ജൂബിലീ മഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൈതൃകം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജാമിഅഃ എന്ന പേരില്‍ ഒരുപാട് സ്ഥാപനങ്ങളുണ്ടെങ്കിലും ജാമിഅഃ എന്ന് മാത്രം പറഞ്ഞാല്‍ അത് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയെ കുറിച്ചാണെന്ന് ആര്‍ക്കും മനസ്സിലാവുമെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ജാമിഅഃ മില്ലിയ്യഃ പ്രൊഫ.എം.എച്ച്.ഇല്യാസ് മുഖ്യാതിതിയായിരുന്നു. മൂസ്‌ലിംകള്‍ ജ്ഞാന നിര്‍മിതിയില്‍ പിന്നോക്കമായിരുന്നു എന്നത് ചരിത്രത്തെ നിഖിലമാക്കലാണെന്നും നവേഥാനത്തിന്റെ തുടക്കക്കാര്‍ മുസ്‌ലിംകളായിരുന്നു വെന്നും തന്റെ പ്രസംഗത്തില്‍ എം.എച്ച.ഇല്യാസ് പ്രസ്ഥാവിച്ചു.മൗലൂദ് ചരിത്രവും അധ്യാത്മികതയയും എന്ന വിഷയം സി.ഹംസ സാഹിബും, മൗലൂദുകളില്‍ ആദര്‍ശ വ്യതിയാനമോ എന്ന വിഷയം പി.മുസ്ഥഫല്‍ ഫൈസിയും അവതരിപ്പിച്ചു. ഫൈറൂസ് ഒറവംപുറം സ്വാഗതവും ഹസന്‍ കുളപ്പറമ്പ് നന്ദിയും പറഞ്ഞു.
പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മജ്ലിസുന്നൂര്‍ പരിപാടിയില്‍ പി.പി മുഹമ്മദ് ഫൈസി, സയ്യിദ് ജമാലുല്ലൈലി തങ്ങള്‍, സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍ , കെ.എ റഹ്മാന്‍ ഫൈസി എന്നിവര്‍ മുന്‍ നിരയില്‍സമ്മേളനത്തിലെ പ്രമുഖരുടെ പ്രഭാഷണങ്ങളുടെ റിക്കാര്‍ഡുകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക |