ക്ലാസ്സ് റൂം: എസ്.കെ.എസ്.എസ്.എഫ് ഐടി വിംഗിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ 'ലൈവ് പ്രോഗ്രാമുകള്‍' നല്‍കുന്നതിന്ന് കര്‍ശന നിയമങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തിയതായി ക്ലാസ്സ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സുപ്രധാന ലൈവുകള്‍ ഒരുമിച്ചു വരുന്ന സാഹചര്യം ഒഴിവാക്കാനും ലൈവുകളെ കുറിച്ചുള്ള വിശദവിവരം ക്രോഡീകരിക്കാനുമുള്ള അഡ്‌മിന്‍സ് മീറ്റിലെ തീരുമാനപ്രകാരമാണ് കര്‍ശനമായ നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും ലൈവ് നല്‍കാനുദ്ധേശിക്കുന്നവരെല്ലാം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.
തിങ്കള്‍,ചൊവ്വ,ബുധന്‍ എന്നീ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴു മണിക്ക് ശേഷം സാധാരണ ലൈവുകള്‍ അനുവദിക്കുന്നതല്ല. ഇതര സമയങ്ങളില്‍ ലൈവ് നല്‍കാന്‍ ഉദ്ധേശിക്കുന്നവര്‍ നിര്‍ദിഷ്‌ട അപേക്ഷാ ഫോറം പൂരിപ്പിച്ച് പരിപാടിയുടെ 7 ദിവസം മുമ്പെങ്കിലും kicrskssf.live@gmail.com എന്ന ഐഡിയില്‍ ഇ മെയില്‍ അയച്ചു അപേക്ഷ നല്‍കിയിരിക്കണം.
അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കേരള ഇസ്ലാമിക് ക്ലാസ്സ് റൂം അഡ്‌മിന്‍സുമായി ബന്ധപ്പെടണം. ഇതു സംബന്ധിച്ച അപേക്ഷാ ഫോറവും നിയമാവലിയും കഴിഞ്ഞ ദിവസം എല്ലാ അഡ്മിന്മാര്‍ക്കും കൈമാറിയതായി സൂപ്പര്‍ അഡ്മിന്‍ അമീര്‍ ഇരിങ്ങല്ലൂര്‍ അറിയിച്ചു.