ഹുബുറസൂല്‍ മിലാദ് സമ്മേളനം 18ന് കൊടുവള്ളിയില്‍

കൊടുവള്ളി: ഹുബുറസൂല്‍ മിലാദ് സമ്മേളനം 18ന് വൈകിട്ട് 4.30ന് കൊടുവള്ളിയില്‍ നടത്താന്‍ എസ്.എം.എഫ്, എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. സംയുക്തയോഗം തീരുമാനിച്ചു. പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സി.എം.കെ. തങ്ങള്‍ ചെയര്‍മാനും പ്രൊഫ. ഇ.സി. അബൂബക്കര്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. എന്‍.വി. ആലിഹാജി ഉദ്ഘാടനം ചെയ്തു. പി.ടി. മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. കെ. ഉസ്മാന്‍, പി.സി. മുഹമ്മദ് ഇബ്രാഹിം, എന്‍.എച്ച്. അബ്ദുറഹിമാന്‍, ഇ.ടി. അഷ്‌റഫ്, വി.എം. മുഹമ്മദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. കെ. അബ്ദുല്‍ഖാദര്‍ സ്വാഗതവും അബ്ദുഹാജി നന്ദിയും പറഞ്ഞു.