"മുത്ത് നബി സൗഹാര്‍ദ്ദത്തിന്റെ വാഹകര്‍"'' യു.എ.ഇ തല മീലാദ് ക്യാമ്പയിന്‍ ഉത്ഘാടനം 13ന് ദുബൈയില്‍

ദുബൈ : യു.എ.ഇ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീ ഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മുപ്പത് വരെ ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ നാഷണല്‍ തല ഉത്ഘാടനം ജനുവരി 13 ഞായര്‍ രാത്രി 10 മണിക്ക് ബര്‍ ദുബൈ സുന്നി സെന്റ്റില്‍ തുടക്കമാവും. മുത്ത് നബി സൗഹാര്‍ദ്ദത്തിന്റെ വാഹകര്‍ എന്ന പ്രമേയത്തില്‍ ആണ് കാമ്പയിന്‍ . പരിപാടിയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ , അബ്ദുസ്സലാം ബാഖവി, അബ്ദുല്‍ ജലീല്‍ ദാരിമി, സയ്യിദ് ശുഹൈബ് തങ്ങള്‍ ,ഹുസ്സൈന്‍ ദാരിമി, ഷൗക്കത്ത് ഹുദവി , ഹൈദര്‍ ഹുദവി എന്നിവര്‍ പങ്കെടുക്കും