മനാമ: ബാബരി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന്റെ 20 ആം വാര്‍ഷിക ദിനമായ ഇന്നലെ രാജ്യത്തിനകത്തും പുറത്തുമുള്ള വിശ്വാസികള്‍ അമര്‍ഷം ഉള്ളിലൊതുക്കി പ്രാര്‍ത്ഥനയില്‍ മുഴുകി.
ബാബരി മസ്‌ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം പ്രാര്‍ത്ഥന ദിനമായി ആചരിക്കാനുള്ള സമസ്‌ത, എസ്.കെ. എസ്. എസ്. എഫ് നേതാക്കളുടെ ആഹ്വാനം മാനിച്ചാണ് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാഷ്‌ട്രങ്ങളിലുമുള്ള വിശ്വാസികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഒരുക്കിയത്.
എസ്.കെ. എസ്. എസ്. എഫ് കേന്ദ്ര ആസ്ഥാനമായ ഇസ്ലാമിക് സെന്ററില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും കേന്ദ്ര സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.
ഇന്ത്യക്കു പുറമെ യു.എ.ഇ, സൌദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫു രാഷ്‌ടങ്ങളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു.
ബഹ്‌റൈനിലെ മനാമ സമസ്‌താലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നേത്²ൃത്വം നല്‌കി. സമസ്‌ത കേരള സുന്നീജമാഅത്ത് ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ മനാമക്കു പുറമെ ഹൂറ, ഗുദൈബിയ, സല്‍മാനിയ്യ, ഹിദ്ധ്, ജിദാലി, റഫ, ഹമദ്‌ടൌണ്‍, ദാറു ഖുലൈബ് തുടങ്ങിയ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന സമസ്‌ത ഏരിയാ കേന്ദ്രങ്ങളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു