മുഹറം സന്ദേശ പ്രഭാഷണവും മമ്പുറം തങ്ങള്‍ അനുസ്മരണവും

ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേര്സിടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ദുബായ് ചാപ്ടരിന്റെ ആഭിമുഖ്യത്തില്‍ മുഹറം സന്ദേശ പ്രഭാഷണവും മമ്പുറം തങ്ങള്‍ അനുസ്മരണവും നാളെ ജുമാ നിസ്കാരശേഷം ഭക്ഷണത്തോട് കൂടി അല്‍ വുഹൈദാ മദ്രസയില്‍ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയില്‍ അബ്ദുസ്സമദ് ഹുദവി , ഇല്യാസ് വെട്ടം മുഖ്യ പ്രഭാഷണം നടത്തുന്നതായിരിക്കും. തുടര്‍ന്ന് നടക്കുന്ന മമ്പുറം മൌലിദ് മജിലിസിനു പ്രമുഖ ഉസ്താദുമാര്‍ നേതൃത്വം നല്‍കും