സുപ്രഭാതം:സമസ്ത യോഗം നാളെ(ബുധന്‍)

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്‌ലായി ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഒരു സുപ്രധാനയോഗം നാളെ(ബുധന്‍) രാവിലെ 10 മണിക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസാ ഓഡിറ്റോറിയത്തില്‍ വെച്ച് ചേരും. പരിപാടിയില്‍ സമസ്ത സെക്രട്ടറി കോട്ടുമല ടി.എം.ബാപു മുസ്ലിയാര്‍, പാണക്കാട് സയിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഖാസി ടി.കെ.എം. ബാവ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,ഖാസി ത്വാഖ അഹ്മദ് മൗലവി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍,യുഎം.അബ്ദുറഹ്മാന്‍ മൗലവി, ് എം.എ.ഖാസിം മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദു റസ്സാഖ് എം.എല്‍.എ.,ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.