പ്രബോധന പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാക്കുക : അബ്ബാസലി തങ്ങള്‍

പൊന്നാനി: ദഅ്‌വത്ത് സമുദായത്തിന്റെ ബാധ്യതയാണെന്നും പ്രകടനപരതക്കപ്പുറം ക്രിയാത്മകതയും ആത്മാര്‍ത്ഥതയും മുഖമുദ്രയാക്കിയ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുകയെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന കമ്മിറ്റി പൊന്നാനിയില്‍ സ്ഥാപിക്കുന്ന ദഅ്‌വാ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രചാരണാര്‍ത്ഥം എടപ്പാളില്‍ സംഘടിപ്പിച്ച ഉമറാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ഖാസിം ഫൈസി പോത്തനൂര്‍ അധ്യക്ഷത വഹിച്ചു. ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ പദ്ധതി വിശദീകരണവും വൈസ്‌ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. പി.വി. മുഹമ്മദ് കുട്ടി ഫൈസി (ദുബൈ സുന്നി സെന്റര്‍), സി.എം. ബശീര്‍ ഫൈസി ആനക്കര, ഹസന്‍ ഹാജി ബിയ്യം, ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, റഫീഖ് ഫൈസി തെങ്ങില്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ബീരാന്‍ ബാഖവി വെളിയങ്കോട്, യൂനുസ് എടപ്പാള്‍, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സി.എച്ച്. ഉമര്‍ ദാരിമി, റശീദ് ബാഖവി, സിദ്ദീഖ് ബദ്‌രി, അബ്ദുറസാഖ് പുതുപൊന്നാനി, റാഫി പെരുമുക്ക്, ഇബ്‌റാഹിം അസ്ഹരി, വി. ആസിഫ് പ്രസംഗിച്ചു.