സഹചാരി വിജ്ഞാനതീരം; ജലീല്‍ റഹ്മാനിയുടെ ചതുര്‍ദിന പ്രഭാഷണം 17 മുതല്‍


പൊന്നാനി: എസ്.കെ.എസ്.എസ്.എഫ്. സഹചാരി റിലീഫ് സെല്‍ സംഘടിപ്പിക്കുന്ന അബ്ദുല്‍ ജലീല്‍ റഹ്മാനിയുടെ ചതുര്‍ദിന പഠനപ്രഭാഷണത്തിന്റെ ഫണ്ട് ഉദ്ഘാടനം കെ.സുബൈറില്‍ നിന്ന് സ്വീകരിച്ച് കോഴിക്കോട് ഖാസി പാണക്കാട് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. റിലീഫ് സെല്‍ ചെയര്‍മാന്‍ പി.പി.എ. ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
 പി.കെ. ലുഖ്മാനുല്‍ഹഖീം ഫൈസി, കെ.കുഞ്ഞിമോന്‍, പി.വി. ഇബ്‌റാഹിം ഖലീല്‍, സി.പി. ശിഹാബ്, കെ. എച്ച. മൊസ്തുട്ടി, പി.പി. റഫീഖ്, കെ. മുഹമ്മദ് ഹാജി, സി.കെ. റഫീഖ്, കെ.അബൂബക്കര്‍, ടി. സൈനുദ്ദീന്‍, പി.ഗഫൂര്‍ പ്രസംഗിച്ചു. പ്രഭാഷണം 17 ന് തുടങ്ങും