മലപ്പുറം: നാലര നൂറ്റാണ്ട് കാലത്തോളം മുസ്‌ലിം സമൂഹം ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു പോന്ന അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇരുപത് നൂറ്റാണ്ട് കഴിഞ്ഞിട്ടും നീതി നടപ്പിലാക്കി മുസ്‌ലിംകള്‍ക്ക് വിട്ട് നല്‍കാന്‍ ഭരണകൂടങ്ങള്‍ വിമുഖത കാണിക്കുന്നത് രാജ്യത്തെ മതവിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടയലാണെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാബരി സമ്മേളനം അഭിപ്രായപ്പെട്ടു. സമീപ കാലങ്ങളില്‍ ഒരു മതവിഭാഗത്തെ ഉന്മൂലനം ചെയ്യാമെന്നുള്ള വ്യാമോഹത്തില്‍ അധികാര വര്‍ഗ്ഗത്തിന്റെ മൗനം സമ്മതത്തോടെ കള്ള കേസുകളും അവകാശ നിഷേധങ്ങളും സംഭവിക്കുന്നത് ഭരണകൂടത്തിന്ന് നേതൃത്വം നല്‍കുന്നവര്‍ കരുതലോടെ കാണണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദി ഒ.എം.എസ്. തങ്ങള്‍ നിസാമി, ആനമങ്ങാട് മുഹമ്മദ് ഫൈസി, ശംസാദ് സലീം കരിങ്കല്ലത്താണി, മുന്‍ മന്ത്രി അഡ്വ. എന്‍. സൂപ്പി, ശമീര്‍ ഫൈസി ഒടമല എന്നിവര്‍ പ്രസംഗിച്ചു. പി.എം. റഫീഖ് അഹ്മദ് അദ്ധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദ് ഫൈസി നന്ദിയും പറഞ്ഞു.