കാപ്പാട്: സമുദായ നവോത്ഥാനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. സംഘടനകള്‍ തമ്മിലുള്ള സൗഹൃദത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ശത്രുക്കള്‍ക്കെതിരെ കൈകോര്‍ത്ത് മുന്നേറാന്‍ സാധിക്കണം. ഒന്നിക്കാവുന്ന മേഖലകളില്‍ ഒന്നിക്കാനും അഭിപ്രായ വ്യത്യാസങ്ങളെ രചനാത്മകമായി ഉള്‍ക്കൊള്ളാനും സംഘടനകള്‍ക്ക് സാധിക്കണമെന്ന് കാപ്പാട് ഐനുല്‍ ഹുദാ ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി പ്രഥമ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഘടനാ നേതൃ സംഗമം അഭിപ്രായപ്പെട്ടു
പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പൊതൂ പ്രശ്‌നങ്ങളില്‍ സംഘടനകള്‍ കൂടുതല്‍ സൗഹൃദപരമായി പ്രവര്‍ത്തിക്കണമെന്ന് അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
മുസ്‌ലിം ലീഗ് നേതാവും സ്ഥാപന ജനറല്‍ സെക്രട്ടറി യുമായ പി.കെ.കെ ബാവയുടെ നേ ത്രത്തില്‍പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ എല്ലാ വിഭാഗം സംഗട്നകളെയും പങ്കെടുപ്പിക്കുന്നത് പതിവാണ് നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു.മുസ്‌ലിം സമൂഹം ഭാവി കാഴ്‌ചപ്പാടുകള്‍ എന്ന വിഷയത്തില്‍ നടന്ന സംഗമത്തില്‍ ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി വിഷയം അവതരിപ്പിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ.ഹുസൈന്‍ മടവൂര്‍, അബ്‌ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കുഞ്ഞാലി മുസ്‌ലിയാര്‍ നാദാപുരം, വി.എം കോയ മാസ്റ്റര്‍, പി.എച്ച് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. ഉമറലി ഹസനി സ്വാഗതവും അനീബ് നല്ലളം നന്ദിയും പറഞ്ഞു.