ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; വിദ്യാര്‍ത്ഥികള്‍ക്കായി 'ഇന്‍തിബാഹ്' ക്വിസ്സ് ടാലന്റ് ഷോ മത്സരം

മലപ്പുറം: ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജാമിഅഃ നൂരിയ്യഃ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കായി 'ഇന്‍തിബാഹ്' ക്വിസ്സ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. ഓരോ റൈഞ്ചിനേയും പ്രതിനിധീകരിച്ച് രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ടീമാണ് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ സംസ്ഥാന തലത്തില്‍ പങ്കെടുക്കേണ്ടത്. ഇവര്‍ റൈഞ്ച് തലത്തില്‍ നടക്കുന്ന മത്സരത്തില്‍ ഉന്നത വിജയം നേടിയവരായിരിക്കണം. റൈഞ്ച് തലത്തിലേക്ക് ഓരോ മദ്രസയില്‍ നിന്നും യോഗ്യരായ വിദ്യാര്‍ത്ഥികളെ മദ്രസാധ്യാപകരാണ് തെരഞ്ഞെടുക്കേണ്ടത്. മദ്രസ ഏഴാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള ആണ്‍ കുട്ടികള്‍ക്ക് മാത്രമാണ് മത്സരം. ഫൈനല്‍ മല്‍സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 3001, 2001, 1001 രൂപ സമ്മാനമായി നല്‍കും. റൈഞ്ച് തലത്തില്‍ സംഘടിപ്പിക്കേണ്ട മത്സരത്തിന്റെ മത്സര നിയമങ്ങള്‍, അപേക്ഷ ഫോറം എന്നിവ www.jamianooriyapattikkad.blogspot.com എന്ന സൈറ്റില്‍ ലഭ്യമാണ്. സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ 1.1.2013 (ചൊവ്വ)ന് മുമ്പായി സെക്രട്ടറി, നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍, ജാമിഅഃ നൂരിയ്യഃ, ഗോള്‍ഡന്‍ ജൂബിലി ക്വിസ് കോമ്പറ്റീഷന്‍, പി.ഒ പട്ടിക്കാട്, പെരിന്തല്‍മണ്ണ, 676325 എന്ന അഡ്രസിലോ jamiaquiz@gmail.com എന്ന അഡ്രസിലോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745825725, 9809541084, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.