എസ് കെ എസ് എസ് എഫ് ഇബാദ് ദഅ്‌വാ ക്യാമ്പ് 8 ന് അഞ്ച്കുന്നില്‍

കല്‍പ്പറ്റ: എസ് കെ എസ് എസ് എഫിന്റെ ദഅ്‌വാ വിംഗായ ഇബാദിന്റെ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8 ന് അഞ്ച്കുന്നില്‍ ജില്ലാ ദഅ്‌വാ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. യോഗത്തില്‍ ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ റഹ്മാനി അദ്ധ്യക്ഷനായിരുന്നു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍, എ കെ സുലൈമാന്‍ മൗലവി, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, കെ മുഹമ്മദ്കുട്ടി ഹസനി, പി സി ത്വാഹിര്‍, മുസ്തഫ വെണ്ണിയോട്, അലി കൂളിവയല്‍ സംബന്ധിച്ചു. കണ്‍വീനര്‍ അബൂബക്കര്‍ റഹ്മാനി സ്വാഗതവും ശിഹാബ് ഫൈസി നന്ദിയും പറഞ്ഞു.