മലപ്പുറം ജില്ലാ SKSSF മനുഷ്യജാലിക ജനുവരി 26ന് എടപ്പാളില്‍

സാമൂഹ്യ പ്രതിബന്ധതയുള്ള സമൂഹം വളര്‍ന്ന് വരണം- സൈനുല്‍ ഉലമ 
എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ മനുഷ്യജാലിക പ്രഖ്യാപനം സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു.
മലപ്പുറം: രാജ്യത്തിന്റെ പുരോഗതിക്ക് സാമൂഹ്യ പ്രതിബന്ധതയുള്ള സമൂഹം വളര്‍ന്ന് വരണമെന്ന് ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ഗീയ ചിന്താഗതികളും സമൂഹത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ എടപ്പാളില്‍ സംഘടപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. പ്രഖ്യാപന സമ്മേളനത്തില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോദനപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പ്രൊഫസര്‍: ഒമാനൂര്‍ മുഹമ്മദ്, പി.എം. റഫീഖ് അഹ്മദ്, ഷജഹാന്‍ റഹ്മാനി, ബഷീര്‍ ബാഖവി തനിയാം പുറം, സഹീര്‍ അന്‍വരി പുറങ്ങ്, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ജലീല്‍ പട്ടര്‍ക്കുളം, ജലീല്‍ ഫൈസി അരിമ്പ്ര, ബി.എസ്.കെ. തങ്ങള്‍, ഉമര്‍ ദാരിമി, 'ടി.സി.എ. നാസര്‍, ശീഹാബ് കുഴിഞ്ഞോളം സ്വാഗതവും ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.