ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; റൈഞ്ച് ഭാരവാഹികളുടെ സംഗമം തിങ്കളാഴ്ച

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരുടെ സുപ്രധാനമായൊരു യോഗം തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ജാമിഅഃ നൂരിയ്യ ഓഡിറ്റോറിയത്തില്‍ ചേരും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് പങ്കെടുക്കും. എല്ലാ റൈഞ്ച് സെക്രട്ടറിമാരും പങ്കെടുക്കണമെന്ന്ബന്ധപ്പെട്ടവര്‍ അറിയിച്ചു.