കോഴിക്കോട് : ആഗസ്റ്റ് 3 വെള്ളിയാഴ്ച്ച ജുമുഅ സമയത്ത് നടക്കാനിരിക്കുന്ന ഐ.ടി.ഐ ട്രേഡ് തിയറി പരീക്ഷ മാറ്റി വെക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് മാളിക്കടവ് ഐ.ടി.ഐ യൂനിറ്റ് ആവശ്യപ്പെട്ടു . നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് സല്‍മാന്‍ മായനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജ്മല്‍ എളേറ്റില്‍ സമര പ്രഖ്യാപനം നടത്തി. ബാസിത് കൂടത്തായി, സിയാദ് , റഊഫ്, നൗഷാദ്, അസ്‌ലം, റാഫി എന്നിവര്‍ സംസാരിച്ചു.