ദമ്മാം: അല്‍ ഖോബാര്‍ ഇസ് ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം വ്യാഴാഴ്‌ച രാത്രി പതിനൊന്നു മണിക്ക് അല്‍ ഖോബാര്‍ അപ്‌സര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ പണ്ഡിതനുമായ ഇസ് ഹാഖ് ബാഖവി ബദറിന്റെ സന്ദേശം എന്ന വിഷയത്തില്‍ പ്രസംഗിക്കും. സ്‌തീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0563872363 ,0540328124 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം